Times Kerala

നരേന്ദ്ര മോദി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തി

 

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയതാണ് മോദി. യു.കെയിലെ ഹീത്രോ വിമാനത്താവളത്തിലെത്തിയ മോദിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോരിസ് ജോണ്‍സണ്‍ സ്വീകരിച്ചു. നാളെ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ മോദി സംബന്ധിക്കും.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ബ്രിട്ടീഷ് രാജ്ഞിയുമായും ചാള്‍സ് രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ സയന്‍സ് മ്യൂസിയവും മോദി സന്ദര്‍ശിക്കുന്നുണ്ട്.

Related Topics

Share this story