Times Kerala

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മരണം; ജൂ​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

 

കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പ​റ​വൂ​ർ ജൂ​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​ത്. പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ഏ​ഴാം​തി​യ​തി പ​റ​വൂ​ർ ജൂ​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രെ പോ​ലീ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എ​ന്നാ​ൽ ശ്രീ​ജി​ത്തി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി ത​നി​ക്ക് പ​രാ​തി ല​ഭി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തെ​ന്നും എ​ഫ്ഐ​ആ​റി​ൽ മ​ജി​സ്ട്രേ​റ്റ് അ​ന്നു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related Topics

Share this story