Times Kerala

വാവെയ് മെയ്റ്റ് പോര്‍ഷ; ആഢംബരം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

 

ആഢംബര ഫോണിന്‍റെ അവസാനവാക്കായി വാവെയ് മെയ്റ്റ് പോര്‍ഷ. പ്രത്യേകതകളില്‍ പി20 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഡിസൈനിലെ പോര്‍ഷ ലുക്ക് തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇതിന്‍റെ ഡിസൈന്‍ നടത്തിയിരിക്കുന്നത് വിഖ്യാത ആഡംബര കാര്‍ നിര്‍മാതാവ് പോര്‍ഷയാണ്. പോര്‍ഷയില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈസിലിക്കണ്‍ കിരിന്‍പ്രോസസറിനു മുകളില്‍ 9.7 മില്യന്‍ പിസിഎം മൈക്രോ ക്യാസ്യൂള്‍സിന്റെ പാളിയുണ്ട്. ഇതാകട്ടെ, ബഹിരാകാശ ജാക്കറ്റുകളില്‍ ഉപയോഗിക്കുന്നതാണ്. ഇത് ചൂടു വലിച്ചെടുക്കുകയും ശേഖരിക്കുകയും പതിയെ തണുക്കാൻ സഹായിക്കുകയും ചെയ്യും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി ചൂടാകുന്നതു കുറയ്ക്കാനാണിത്.

മെറ്റലും ഗ്ലാസുമാണ് ഫോണിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനിന്റെ അടിയിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിടിപ്പിച്ചിരിക്കുന്നത്. നോച്ച് ഡിസ്പ്ലേയെ പടിക്ക് പുറത്ത് നിര്‍ത്തിയാണ് ഫോണിന്‍റെ ഡിസ്പ്ലേ. സംഭരണ ശേഷി അനുസരിച്ച് രണ്ട് മോഡലുകളാണ് ഈ ഫോണിനുള്ളത്. 256 ജിബി പതിപ്പും, 512 ജിബി പതിപ്പും വില തുടങ്ങുന്നത് യൂറോയിലെ വില അനുസരിച്ച് 170000 രൂപമുതലാണ്.

Related Topics

Share this story