chem

സിഐഎ തലവൻ ഉത്തരകൊറിയ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: സിഐഎ തലവൻ മൈക്ക് പോംപിയോ ഉത്തരകൊറിയ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി പോംപിയോ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. കിമ്മുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് പോംപിയോയുടെ ഉത്തരകൊറിയൻ സന്ദർശനം. മാർച്ച് ആദ്യവാരം ദക്ഷിണകൊറിയൻ പ്രതിനിധി സംഘം ഉത്തരകൊറിയ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കും ചർച്ചയ്ക്കും താൻ സന്നദ്ധനാണെന്ന് കിം ജോംഗ് ഉൻ അറിയിച്ചത്.

You might also like

Comments are closed.