Times Kerala

തലശ്ശേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം ഇല്ലേ ?

 

തലശ്ശേരിയിലെ ഗതാഗത കുരുക്കിനെ പറ്റിയുള്ള യുവാവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ശ്രദ്ധനേടുന്നു.

പോസ്റ്റ്‌ വായിക്കാം

ഇന്ന് വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്‌ സ്റ്റാൻഡിൽ നിന്നും വടകരയിലേക്കുള്ള ബസ്സിൽ കയറിയതാണ് ഞാൻ..ട്രാഫിക് ബ്ലോക്ക് കാരണം ഏറെ നേരം ബസ്സിൽ തന്നെ ഇരിക്കേണ്ടി വന്നു….

ഒരു നിയന്ത്രണവുമില്ലാതെ
തലങ്ങും വിലങ്ങും പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങൾ കാരണമാണ് ഇങ്ങിനെ ഗതാഗത തടസ്സം ഉണ്ടാവാൻ കാരണം എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്….

ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പൊതുജനങ്ങൾ തട്ടി കയറുന്നത് ശ്രദ്ധയിൽ പെട്ടു… രണ്ടു പോലീസുകാർക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ അത്രയും വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയായിരുന്നു….

ഇതിനിടയിൽ രോഗിയെയും വഹിച്ചുള്ള ആംബുലൻസ്… വളരെ പാടുപെട്ടാണ് ആംബുലൻസിനെ കടത്തി വിടാൻ സാധിച്ചത്….

ബസ്സിലെ യാത്രക്കാർ പറയുന്നത് കേട്ടു
പല ദിവസങ്ങളിലും ഇത് തന്നെയാണ് അവസ്ഥ എന്ന്….

കാൽ നട യാത്രക്കാർ പോലും വളരെ കഷ്ടപെടുന്നുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്…

ദിനം പ്രതി വാഹനങ്ങളും… വ്യാപാര സ്ഥാപനങ്ങളും വർധിക്കുന്നു അതിന് അനുസരിച്ചുള്ള സൗകര്യം തലശ്ശേരി പട്ടണത്തിൽ ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്….

വളരെ കാര്യക്ഷമമായ രീതിയിൽ ഇടപെട്ട് പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് നീക്കാൻ തലശ്ശേരിയിലെ… പോലീസ് ട്രാഫിക് വിഭാഗം ഇടപെടണം എന്ന് വിനയത്തോടെ ആവശ്യപെടുന്നു….

എന്ന് സ്നേഹപൂർവ്വം..
ഫൈസൽ,…. സറീനാസ്
കണ്ണൂക്കര ….

Related Topics

Share this story