Times Kerala

കാസർഗോഡ് ജില്ലയിൽ 44 പേർക്ക് കൂടി കോവിഡ്

 

കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ച 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 20 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്ത് നിന്നെത്തിയ 15 പേർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

സമ്പർക്കം: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുള്ള പുരുഷൻ ( ചൊവ്വാഴ്ച പോസിറ്റീവായ ആളുടെ സമ്പർക്കം),62 കാരൻ ( ഇന്ന് രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്)

മീഞ്ച പഞ്ചായത്തിലെ 62 വയസുകാരി, 32 വയസുകാരൻ( ചൊവ്വാഴ്ച പോസിറ്റീവായ ആളുടെ സമ്പർക്കം)

ചെങ്കള പഞ്ചയത്തിലെ 26 വയസുകാരി (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകൾ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പർക്കം),32,16 ,34,37 വയസുള്ള പുരുഷന്മാർ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം), 75 കാരൻ (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ സമ്പർക്കം)
ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ ഭാര്യ),54 കാരൻ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം)

മധുർ പഞ്ചായത്തിലെ 26 കാരി, 26,35 വയസുള്ള പുരുഷന്മാർ (എല്ലാവരും ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം)

കാസർകോട് നഗരസഭയിലെ 48 വയസുള്ള രണ്ട് പുരുഷന്മാർ( ഓരാൾടെ ഉറവിടം ലഭ്യമല്ല, ഒരാൾക്ക് ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം)

മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 23 വയസുള്ള സ്ത്രീ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം)

വിദേശത്ത് നിന്ന് വന്നവർ: ജൂൺ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസുകാരൻ, ജൂൺ 26 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസുകാരൻ, ജൂൺ 27 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസുകാരൻ ( എല്ലാവരും ഷാർജയിൽ നിന്ന് വന്നവർ), ജൂൺ 29 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസുകാരൻ, ജൂൺ 30 ന് വന്ന കാസർകോട് നഗസരഭയിലെ 48 വയസുകാരൻ(ഇരുവരും ഖത്തർ), ജൂൺ 29 ന് വന്ന ചെമ്മനാട് പഞ്ചയാത്തിലെ 32 വയസുകാരൻ,ജൂൺ 27 ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസുകാരൻ, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരൻ, ജൂൺ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസുകാരൻ, ജൂൺ 27 ന് വന്ന അജാനൂർ പഞ്ചായത്തിലെ 35 വയസുകാരൻ, ജൂൺ 20 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസുകാരൻ, ജൂൺ 27 ന് വന്ന കാസർകോട് നഗസരഭയിലെ 33,26 വയസുള്ള പുരുഷന്മാർ (എല്ലാവരും ദുബായ്), ജൂൺ 19 ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസുകാരൻ( കുവൈത്ത്),ജൂൺ 30 ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസുകാരൻ (സൗദി)

ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചയാത്തിലെ 27 വയസുകാരൻ, ജൂലൈ ആറിന് കാറിൽ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസുകാരൻ, ജൂൺ 27 ന് കാറിൽ വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസുള്ള പെൺകുട്ടികൾ, 31 വയസുള്ള പുരുഷൻ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം))
ജൂലൈ നാലിന് കാറിൽ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസുള്ള പുരുഷൻ, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസുകാരൻ, ജൂലൈ ഏഴിന് കാറിൽ വന്ന മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 36 വയസുകാരൻ (ഇരുവരും കർണ്ണാടകയിൽ നിന്ന് വന്നവർ), ജൂൺ 29 ന് ഹൈദരബാദിൽ നിന്ന് വിമാനത്തിൽ വന്ന കാസർകോട് നഗരസഭയിലെ 30 വയസുകാരൻ.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6317 പേർ

വീടുകളിൽ 5535 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 388 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനൽ സർവ്വെ അടക്കം 313 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
ചൊവ്വാഴ്ച കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് രോഗം ഭേദമായി ജൂണ്‍ 11 ന് പോസിറ്റീവായ കുമ്പള പഞ്ചായത്തിലെ 21 കാരന്‍, ജൂണ്‍ 13 ന് പോസിറ്റീവായ ഉദുമ പഞ്ചായത്തിലെ 30 വയസുകാരന്‍, ജൂണ്‍ 15 ന് പോസിറ്റീവായ മുളിയാര്‍ പഞ്ചായത്തിലെ 38 കാരന്‍,ജൂണ്‍ 18 ന് പോസിറ്റീവായ ഉദുമ പഞ്ചായത്തിലെ 27 കാരന്‍, 26 ന് പോസിറ്റീവായ ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍ എന്നിവര്‍ക്കാണ് നെഗറ്റീവായത്.

Related Topics

Share this story