Times Kerala

ഐ എ എസുകാരനായ മേലുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ സെക്രട്ടേറിയേറ്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന് സ്ഥലമാറ്റം

 

തിരുവനന്തപുരം: ഐ എ എസുകാരനായ മേലുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ സെക്രട്ടേറിയേറ്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്‍കിയ ദളിത് ജീവനക്കാരനെയാണ് മുഖ്യമന്ത്രിയുടെ വകുപ്പ് മാറി പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റിയത്. അതേസമയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ വിശ്വനാഥ സിന്‍ഹക്കെക്കെതിരെ നടപടിയൊന്നുയെടുത്തില്ല.

ദളിത് ജീവനക്കാരനെ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത ഒരു പ്രമുഖ ന്യൂസ്‌ ചാനലാണ് പുറത്തുവിട്ടത്. സെക്രട്ടേറിയേറ്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായ ദേവദാസനെ എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും കടുത്തഭാഷയില്‍ സംസാരിക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത്. പാലക്കാട് സ്വദേശിയായ ജീവനക്കാരന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.വിശ്വനാഥ സിന്‍ഹയുടെ നിര്‍ബന്ധത്താലാണ് വകുപ്പുമാറ്റിയതെന്നാണ് വിവരം.

എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതി നല്‍കിയ ജീവനക്കാരനെ വകുപ്പുമാറ്റി. എന്നാല്‍ ക്ളാസ് ഫോർ ജീവനക്കാര മാറ്റിനിയമിച്ചതിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ രംഗത്തിറങ്ങുമെന്ന് സർവീസ് സംഘടനകൾ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Related Topics

Share this story