Times Kerala

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി മന്ത്രി ജലീല്‍ ഫോണിൽ സംസാരിച്ചത് 8 തവണ ; സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ; കൂടുതൽ വിവരങ്ങൾ പുറത്ത്

 
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി മന്ത്രി ജലീല്‍ ഫോണിൽ സംസാരിച്ചത് 8 തവണ ; സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി.ജലീൽ ഉൾപ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്ത്. സ്വപ്ന മന്ത്രിയെ വിളിച്ചതിന്റെയും മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതിന്റെയും തെളിവുകളും എം.ശിവശങ്കർ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിളിച്ചതിന്റെയും വിവരങ്ങളാണ് ഫോൺ രേഖകളിലുള്ളത്.റമസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഭക്ഷണവിതരണ കിറ്റിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന വിളിച്ചതെന്ന് മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു.അതേസമയം, മിനിറ്റുകളോളം സരിത്ത് ശിവശങ്കറുമായി സംസാരിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

Related Topics

Share this story