Times Kerala

‘സത്യമായും എന്റെ ഗര്‍ഭം ഇങ്ങനല്ലാ ‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ’ എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സുഹൃത്തുക്കള്‍ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു..;സ്വപ്ന പിടിയിലായപ്പോള്‍ വെട്ടിലായി സംഗീത സംവിധായകൻ കൈലാസ് മേനോൻ

 
‘സത്യമായും എന്റെ ഗര്‍ഭം ഇങ്ങനല്ലാ ‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ’ എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സുഹൃത്തുക്കള്‍ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു..;സ്വപ്ന പിടിയിലായപ്പോള്‍ വെട്ടിലായി സംഗീത സംവിധായകൻ കൈലാസ് മേനോൻ

സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായ ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകൾ ഉണ്ടായെന്ന് സംഗീതസംവിധായകൻ കൈലാസ് മേനോൻ.

പേരുകള്‍ തമ്മിലുള്ള സാമ്യം കാരണം തെറ്റിദ്ധാരണകള്‍ രൂപപ്പെട്ടുവെന്നും അതിനു ശേഷം സുഹൃത്തുക്കളില്‍ പലരും തന്നെ വിളിച്ചും മെസേജ് അയച്ചും ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചുവെന്നുമാണ് കൈലാസ് പറയുന്നത്. ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലില്‍ നിന്നാണ് സ്വപ്നയെ പിടികൂടിയത്. ഒക്ടേവ്സ് എന്നാണ് കൈലാസിന്റെ സ്റ്റുഡിയോയുടെ പേര്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. രണ്ടും രണ്ടാണെന്നാണ് കൈലാസ് മേനോന്‍ കുറിയ്ക്കുന്നത്.

‘സത്യമായും എന്റെ ഗര്‍ഭം ഇങ്ങനല്ലാ ‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ’ എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സൂര്‍ത്തുക്കള്‍ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് ‘ഇത് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടല്‍’…ഞമ്മടത് ‘ഒക്ടേവ്സ് സ്റ്റുഡിയോ’. അന്നേ എന്റെ പാര്‍ട്ണര്‍ പറഞ്ഞതാ വല്ല ‘നാദതരംഗിണി’, ‘ശബ്ദസാഗരം’ പോലത്തെ പേര് ഇടാമെന്നു. കേട്ടില്ല’. – കൈലാസ് മേനോന്‍ കുറിച്ചു. കൈലാസ് മേനോന്റെ കുറിപ്പിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘കൈലാസ കലാനിലയം എന്നോ മറ്റോ പേരിട്ടാല്‍ പോരായിരുന്നോ’ എന്നും നിങ്ങളറിയാതെ നിങ്ങള്‍ ‘അധോലോകമായി’ മാറി’ എന്നുമുള്ള കമന്റുകളുമാണ് കൈലാസ് മേനോന്റെ കുറിപ്പിന് താഴെ നിറയുന്നത്.

Related Topics

Share this story