Times Kerala

ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കൈയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും..; നടന്‍ ഹരീഷ് പേരടി

 
ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കൈയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും..; നടന്‍ ഹരീഷ് പേരടി

നടന്‍ ഇന്നസെന്റിനെ കുറിച്ച്  ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ഗൗരവമുള്ളതായി നാം കാണുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇന്നസെന്റിന്റെ കയ്യില്‍ നര്‍മത്തിന്റെ മരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ താന്‍ വാ തുറക്കൂവെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്;

‘കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്‌നേഹവും വിളമ്പി തന്നപ്പോള്‍ എടുത്ത ചിത്രമാണ്..കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങിനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന ഈ മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരു പാട് ചിന്തിപ്പിക്കുകയും ചെയ്തു…ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കൈയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും…ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു…മറ്റൊന്നിനും സമയം കിട്ടാറില്ല…കോവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഈ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍.’

Related Topics

Share this story