Times Kerala

വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളൂ., പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല..; നടി കനക

 
വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളൂ., പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല..; നടി കനക

മലയാള നടി കനക എന്ന് പേര് കേട്ടാല്‍ ആരും മറക്കില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് സിനിമയിലും സജീവമായിരുന്ന നടിയായിരുന്നു കനക. ഇപ്പോളിതാ കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. ” കാലിഫോര്‍ണിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളൂ. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദാസായിരുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കനക പറഞ്ഞു’

Related Topics

Share this story