Nature

രാ​സാ​യു​ധ നി​രോധന അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ദൂ​മ​ സന്ദര്‍ശിക്കും

ഡ​മ​സ്​​ക​സ്​: അ​ന്താ​രാ​ഷ്​​ട്ര രാ​സാ​യു​ധ നി​രോധന അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന്​ സി​റി​യ​ൻ ന​ഗ​ര​മാ​യ ദൂ​മ​ സന്ദര്‍ശിക്കും. ദൂ​മ​യി​ൽ ബ​ശ്ശാ​ർ സൈ​ന്യം വി​മ​ത​ർ​ക്കെ​തി​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ്​ സം​ഘം ​അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​രു​ന്ന​ത്. അ​തേ​സ​മ​യം, ഇ​വ​രെ ദൂ​മ​യി​ലേ​ക്ക്​ സി​റി​യ​യും റ​ഷ്യ​യും ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ വി​മ​ത​രു​ടെ മേ​ഖ​ല​യി​ൽ രാ​സാ​യു​ധ​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന്​ റ​ഷ്യ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. റോ​ഡു​ക​ളി​ൽ​നി​ന്നെ​ടു​ത്ത ബോം​ബു​ക​ളു​ടെ​യും മ​റ്റും അ​വ​ശി​ഷ്​​ട​ങ്ങ​ൾ യു.​എ​ൻ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത​ത​ല​സം​ഘം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.