chem

ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യയില്‍

ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. അപാച്ചെ RTR 160 മോഡലിന്റെ പ്രത്യേക റേസ് പതിപ്പാണ് പുതിയ അവതാരം. റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് അപാച്ചെ RTR റേസ് എഡിഷന്‍റെ പ്രത്യേകത.

കഴിഞ്ഞ വര്‍ഷം ടിവിഎസ് പുറത്തിറക്കിയ മാറ്റ് റെഡ് എഡിഷന് സമാനമായ വിലയിലാണ് പുതിയ അപാച്ചെ പതിപ്പിന്റെയും വരവ്. 79,715 രൂപയാണ് റേസ് എഡിഷന്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന്റെ വില. റേസ് എഡിഷന്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദം എത്തുന്നത് 82,044 രൂപ പ്രൈസ്ടാഗിലാണ്. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. വെള്ള നിറത്തില്‍ ചുവപ്പ് ഗ്രാഫിക്‌സോടെ മാത്രമാണ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ലഭ്യമാവുക.

മുന്‍ മഡ്ഗാര്‍ഡ്, ഇന്ധനടാങ്ക്, റിയര്‍ കൗള്‍ എന്നീ ഘടകങ്ങളിലാണ് റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഒരുങ്ങുന്നത്. RR 310 ല്‍ കണ്ട ത്രിമാന ടിവിഎസ് ലോഗോയെ റേസ് എഡിഷന്‍ അപാച്ചെയുടെ ഫ്യൂവല്‍ ടാങ്കിലേക്ക് കമ്പനി പറിച്ചു നട്ടിട്ടുണ്ട്. ബൈക്കിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഒരുങ്ങുന്നത്

You might also like

Comments are closed.