Nature

പണം നൽകിയില്ല; കാമുകിയുടെ മുഖത്ത് യുവാവ് സാനിട്ടൈസര്‍ ഒഴിച്ച് തീ കൊളുത്തി

ചണ്ഡിഗഡ്: പണം നൽകാൻ വിസമ്മതിച്ച കാമുകിയുടെ മുഖത്ത് യുവാവ് സാനിട്ടൈസര്‍ ഒഴിച്ച് തീ കൊളുത്തി. ചണ്ഡിഗഡിൽ നടന്ന സംഭവത്തില്‍ ബുറൈല്‍ സ്വദേശിയായ നരേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡിഗഡിലെ ഒരു ഫ്‌ളാറ്റില്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതിയോട് നരേഷ് 2000 രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പണം നല്‍കാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ മുഖത്ത് സാനിട്ടൈസര്‍ ഒഴിച്ച് യുവാവ് തീ കൊളുത്തിയത്. സാരമായി പരിക്കേറ്റ യുവതിയെ പിന്നീട് അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയ്ക്ക് 20 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാറുള്ളതായി യുവതി പൊലീസിന് മൊഴി നല്‍കി. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

prd
You might also like

Leave A Reply

Your email address will not be published.