Nature

കനത്ത മഴയും ഉരുൾപൊട്ടലും; നേപ്പാളിൽ 60 മരണം, 41 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും 60 പേര്‍ മരിച്ചു. 41 പേരെ കാണാതായതായി റിപ്പോർട്ട്. ദുരന്ത നിവാരണ സേന തെരച്ചില്‍ തുടരുന്നു.

നേപ്പാളിലെ മ്യാഗ്ഡി ജില്ലയിലാണ് മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. 27 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും പൂര്‍ണ്ണമായും നശിച്ചു. രണ്ടു വാര്‍ഡുകളിലുമുള്ള നൂറോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്.

ഉരുള്‍പ്പൊട്ടലില്‍ പരിക്കേറ്റവരെയാണ് ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിച്ചതെന്ന് ധൗലഗിരി ഗ്രാമത്തലവന്‍ തംസറ പുന്‍ പറഞ്ഞു. 30-35 മണിക്കൂറുകള്‍ എടുത്താണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ നടക്കുന്നു. മരിച്ചവരെ സംസ്‌കരിക്കുന്നതിനായുള്ള ഏര്‍പ്പാടുകളും പൂര്‍ത്തിയായതായും തംസറ വ്യക്തമാക്കി.

prd
You might also like

Leave A Reply

Your email address will not be published.