Nature

കോവിഡ്: ഇറാനെ മറികടന്ന് മഹാരാഷ്ട്ര; രോഗബാധിതർ 2.60 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷം. തമിഴ്‌നാട്ടില്‍ മരണസംഖ്യ 2000 കടന്നു. മേഘാലയില്‍ 10 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 6497 പുതിയ കേസുകളും 193 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 2,60,924 ഉം മരണസംഖ്യ 10,482ഉം ആയി. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ഇറാനെ മറികടന്നു. മുംബൈയിലും, പൂനെയിലും സ്ഥിതി വളരെ മോശമാണ്.

തമിഴ്‌നാട്ടില്‍ 4,328 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 66 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 78,573 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

prd
You might also like

Leave A Reply

Your email address will not be published.