Nature

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ബര്‍മുഡ മാത്രം ധരിച്ച ഉന്നത ഉദ്യോഗസ്ഥന്‍; അയാൾ ആവശ്യപ്പെട്ടത് മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിനു ലഭിച്ചു. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയായിരുന്ന യുവതിയാണ് മാസങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തെ കുറിച്ച്  അന്വേഷണ സംഘത്തിന് സൂചന നല്‍കിയത്. പൂവാറിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് താന്‍ ഇരുവരെയും മോശമായ  സാഹചര്യത്തില്‍ കാണാനിടയായി എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വിവാഹ മോചനത്തിന്റെ ഭാഗമായി നൂറോളം പവന്‍ സ്വര്‍ണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുവതി സ്വപ്നയുമായി സംസാരിക്കുന്നത്. എന്നാല്‍ നേരില്‍ കാണണമെന്നും സംസാരിക്കാന്‍ തിരുവനന്തപുരം പൂവാറിലുള്ള റിസോര്‍ട്ടിലെത്താനും സ്വപ്ന യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.ഇതനുസരിച്ചാണ് യുവതി റിസോര്‍ട്ടില്‍ എത്തിയത്.

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികില്‍ ചെല്ലുമ്പോള്‍ ബര്‍മൂഡ ധരിച്ച് ഉദ്യോഗസ്ഥനും തൊട്ടടുത്ത് സ്വപ്നയും ഇരിക്കുന്നതാണ് കണ്ടതെന്ന് യുവതി പറയുന്നു. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാന്‍ യുവതിയേയും ഇരുവരും ചേർന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് സ്വര്‍ണം വിട്ടുകിട്ടാന്‍ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അനക്കവും ഉണ്ടായിട്ടില്ല. കാരണം തിരക്കിയപ്പോള്‍ ഉന്നതകേന്ദ്രങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞുവെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും യുവതി പറയുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കളും സ്വാധീനം ചെലുത്തിയതോടെ പൊലീസ് ഇടപെട്ടു സ്വര്‍ണം തിരിച്ചുകിട്ടുകയായിരുന്നു.

prd
You might also like

Leave A Reply

Your email address will not be published.