Nature

400 രൂ​പ​ക്ക്​ ഓട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഒ​രു​ക്കി സി​വി​ൽ പോലീ​സ് ഓ​ഫീ​​സ​ർ

എറണാകുളം: 400 രൂ​പ​ക്ക്​ ഓട്ടോ​​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഒ​രു​ക്കി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​എ​സ്. സ​ജേ​ഷ്. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി ഓ​ഫീ​​സിലാണ് ഈ കുഞ്ഞൻ മെഷിൻ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് കൈ​വൃ​ത്തി​യാ​ക്കാ​ൻ ഓ​ഫി​സി​നു​ മു​ന്നി​ലെ കു​പ്പി​യു​ടെ അ​ടു​ത്ത് കൈ​യൊ​ന്ന്​ നീ​ട്ടി​യാ​ൽ മ​തി. കു​പ്പി​യി​ലെ സാ​നി​റ്റൈ​സ​ർ ഒ​ഴു​കി​യെ​ത്തും. ചി​ല്ലു​കു​പ്പി​യും കു​ഞ്ഞ​ൻ ഡി.​സി മോ​​ട്ടോ​ർ പ​മ്പും ഇ​ൻ​ഫ്രാ​റെ​ഡ് സെ​ൻ​സ​റി​​െൻറ ബോ​ർ​ഡും ട്രാ​ൻ​സി​സ്​​റ്റ​റും റെ​സി​സ്​​റ്റ​റും ചെ​റി​യ പ്ലാ​സ്​​റ്റി​ക് കു​ഴ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് സ​ജേ​ഷ് യ​ന്ത്രം ത​യാ​റാ​ക്കി​യ​ത്. ചെറുപ്പകാലം മുതൽ ഇലക്ട്രോണിക് രംഗത്തുള്ള താല്പര്യമാണ് ഈ കണ്ടുപിടുത്തതിന് പ്രചോദനമായത്. ഇത് അത്രവലിയ കണ്ടുപിടുത്തമല്ലെന്നും ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ഒ​രു​ക്കാ​വു​ന്ന​തേ​യു​ള്ളൂവെ​ന്ന്​ മൂവാറ്റുപുഴ ആനിക്കാട് സ്വദേശികൂടിയായ സ​ജേ​ഷ് പ​റ​യു​ന്നു.

prd
You might also like

Leave A Reply

Your email address will not be published.