Times Kerala

തെറ്റിദ്ധരിപ്പിച്ചാണ് അവർ എന്നെ രാജപ്പാറയിലെ റിസോർട്ടിൽ എത്തിച്ചത്, അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്; ഇടുക്കിയിലെ നിശാ പാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച ഉക്രെയിൻ നർത്തകി

 
തെറ്റിദ്ധരിപ്പിച്ചാണ് അവർ എന്നെ  രാജപ്പാറയിലെ റിസോർട്ടിൽ എത്തിച്ചത്, അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്; ഇടുക്കിയിലെ നിശാ പാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച ഉക്രെയിൻ നർത്തകി

ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ ബെല്ലി ഡാൻസ് ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടതിനാലെന്ന് വെളിപ്പെടുത്തി ഉക്രെയിൻ നർത്തകി ഗ്ലിൻക വിക്ടോറിയ. സിനിമ ഷൂട്ടിംഗിന്റെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് സംഘാടകർ എന്നെ വിളിച്ചത്.റിസോർട്ടിൽ എത്തിയപ്പോഴാണ് വലിയ ആൾക്കൂട്ടത്തെ കണ്ടത്, ആ സമയം എനിക്ക് പിന്മാറാൻ കഴിഞ്ഞില്ല- ഗ്ലിൻക പറയുന്നു.അതേസമയം, നൃത്തം ചെയ്തതിന് താൻ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും യുവതി പറഞ്ഞു. ശാന്തമ്പാറയ്ക്ക് സമീപം രാജപ്പാറയിലെ സ്വകാര്യ റിസോർട്ടിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നൂറോളം പേർ പങ്കെടുത്ത നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത് . സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനടക്കം 48 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗ്രാനൈറ്റ് ക്വാറി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ പാർട്ടി നടത്തിയത്.

Related Topics

Share this story