Nature

ആശങ്കയായി ആലപ്പുഴ.! ഇന്ന് 119 പേർക്ക് കോവിഡ്; 78 പേരും നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥർ

ആ​ല​പ്പു​ഴ : സം​സ്ഥാ​ന​ത്ത് ഇന്ന് റി​പ്പോ​ര്‍​ട്ടു ചെ​യ്ത കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ഉള്ളത് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ആണ് . 119 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് . ഇ​തി​ല്‍ 78 പേ​ര്‍ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 27 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 9 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വന്നവരാണ് . മൂ​ന്നു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ര​ണ്ടു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യക്തമായിട്ടില്ല . ജി​ല്ല​യി​ലെ ആ​കെ 507 പേ​രാണ് ചി​കി​ത്സ​യി​ൽ കഴിയുന്നത് . ആ​കെ രോ​ഗ വി​മു​ക്ത​രാ​യ​വ​ര്‍ 256 ആ​ണ് . ജി​ല്ല​യി​ല്‍ ഇ​ന്ന് ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.