Times Kerala

ഡൽഹി കലാപം; താഹിർ ഹുസൈന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

 
ഡൽഹി കലാപം; താഹിർ ഹുസൈന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: ഡൽഹി വർഗീയ കലാപത്തിൽ ഐബി ഓഫീസർ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ താഹിർ ഹുസൈൻ നൽകിയ ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളി. കർക്കാർദുമ കോടതിയിലെ അഡീഷണൽ സെഷൻ ജഡ്‌ജി വിനോദ് യാദവ് ആണ്  ജാമ്യാപേക്ഷ തള്ളിയത്. ആംആദ്‌മി കൗൺസിലറായ താഹിർ ഹുസൈനെ പാർട്ടി സസ്പെൻഡ് ചെയ്‌തിരുന്നു. ഹുസൈനെതിരെ ഡൽഹി പൊലീസ് രണ്ട് കുറ്റപത്രങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്.

Related Topics

Share this story