Times Kerala

സൗദിയില്‍ നിയമസ്ഥാപനങ്ങളിലും ലീഗല്‍ കണ്‍സള്‍ട്ടന്‍സികളിലും സ്വദേശിവത്കരണം

 

ജിദ്ദ: സൗദിയില്‍ നിയമസ്ഥാപനങ്ങളിലും ലീഗല്‍ കണ്‍സള്‍ട്ടന്‍സികളിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനം. ഇതിനുള്ള ധാരണാപത്രത്തില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സൗദി ബാര്‍ അസോസിയേഷനും ഒപ്പുവച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമസ്ഥാപനങ്ങളിലും ലീഗല്‍ കണ്‍സള്‍ട്ടന്‍സികളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

നിയമ സ്ഥാപന, ലീഗല്‍ കണ്‍സള്‍ട്ടന്‍സി മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവര ദൗര്‍ലഭ്യത്തിന് പരിഹാരം കാണുക, മേഖലയെക്കുറിച്ച സമഗ്ര വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാക്കുക, 2020 ഓടെ പ്രവൃത്തിപഥത്തില്‍ നടപ്പാക്കേണ്ട സൗദിവല്‍ക്കരണ അനുപാതം നിര്‍ണയിക്കുക, പരിശീലന, തൊഴില്‍ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക എന്നീ പദ്ധതികളിലൂടെ ഈ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തന്ത്രങ്ങള്‍ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story