Times Kerala

രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും

 
രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും

ന്യൂഡെൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളും, ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. കൂടാതെ,അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവുകാര്യവും കേന്ദ്രത്തിന്റെ പരിഗണിക്കുന്നുണ്ട്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. മാർച്ചിൽ കോവിഡ് വ്യാപനം തുടങ്ങുന്ന സമയം മുതൽ രാജ്യത്തെ സിനിമ തീയറ്ററുകളും ജിമ്മുകളും അടഞ്ഞു കിടക്കുകയായിരുന്നു. നിലവിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമായിരിക്കിം 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കുക. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

Related Topics

Share this story