Times Kerala

സ്വപ്ന സുരേഷ് ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം, ഉറങ്ങാതെ കാവലിരുന്ന് വനിതാ പോലീസും

 
സ്വപ്ന സുരേഷ് ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം, ഉറങ്ങാതെ കാവലിരുന്ന് വനിതാ പോലീസും

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രത്തിലാണ് സ്വപ്ന സുരേഷിനെ ഇന്നലെ പ്രവേശിപ്പിച്ചത്. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ശാശ്വതി പ്രമോദിന്റെ മുറിയിലായിരുന്നു സ്വപ്നയെയും പാർപ്പിച്ചത്. അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നതിനു മുൻപ് സ്വപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു ഇതിനാൽ തന്നെ കനത്ത സുരക്ഷയാണ് എൻഐഎ ഏർപ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസുകാർ ഇന്നലെ രാത്രി ഉറങ്ങാതെ സ്വപ്നക്ക് കാവലിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ കൂടെ പാർപ്പിച്ചിരുന്ന ശാശ്വതിയും കോവിഡ് നിരീക്ഷണത്തിലാണ്. അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിക്കുന്ന തടവുകാരുടെ കോവിഡ് പരിശോധനാ ഫലം വരുന്നതോടെ വിയ്യൂർ ജയിലിലേക്ക് ആണ് ഇവരെ മാറ്റാറുള്ളത്.

Related Topics

Share this story