Nature

തിരുവനതപുരം ജില്ലയിൽ രണ്ട് പോലിസുകാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം : ജില്ലയിലെ ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശികളായ രണ്ട് പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്റ്റേഷനുകളിലെ പോലിസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു . അതിനാല്‍ ഇവര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു . ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉയര്‍ന്നതോടെ ആര്യനാട് കണ്ടയിന്‍മെന്‍്റ് സോണിലാണ് . മറിച്ചുള്ള ഒരു ഔദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ ആര്യനാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്‍്റ് സോണ്‍ പിന്‍വലിക്കണമോ എന്നുള്ളത് ഇന്ന് വൈകുന്നേരം കലക്ടര്‍ ഉള്‍പ്പെടുന്ന സമിതി തീരുമാനിക്കും .

You might also like

Comments are closed.