Nature

ചെല്ലാനം പഞ്ചായത്തിൽ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും

എറണാകുളം : ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കുമെന്ന് കളക്ടർ. കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് തീരുമാനമായത് . വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ ടീമിന്റെ ഭാഗമാകും .

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും കോവിഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് കളക്ടർ നിർദേശിച്ചു . അധ്യാപകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.

പഞ്ചായത്തിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു കിലോഗ്രാം അരിയുടെ വിതരണം നാളെ മുതൽ തുടങ്ങും . വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചുനൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ് .

പ്രദേശത്തെ ആരോഗ്യകാര്യങ്ങൾക്കായി പ്രത്യേക മൊബൈൽ ടീമിനെ നിയോഗിക്കും. മരുന്നുകൾ ആവശ്യമുള്ളവർ ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചു .

മന്ത്രി വി. എസ്. സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, എം. എൽ. എ മാരായ ജോൺ ഫെർണാണ്ടസ്, കെ. ജെ മാക്സി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.