Nature

തൃശൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു 

റിയാദ് ​: ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി റിയാദിൽ നിര്യാതനായി . തൃശൂർ ചേലക്കര അയ്യായിരംകുളം സ്വദേശി കല്ലിങ്ങപ്പറമ്പിൽ യൂസുഫ് (50) ആണ് മരിച്ചത് .​ തിങ്കളാഴ്​ച രാവിലെ ആയിരുന്നു അന്ത്യം ​. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ അപ്പുക്കുട്ടി റാവുത്തർ, മാതാവ്: പെട്ടമ്മ, ഭാര്യ: മുല്ലപ്പള്ളി റസിയ വാണിയംപാറ. മക്കൾ: ഹാഷിം (പ്ലസ്​ടു വിദ്യാർഥിനി), ഹസ്ന (എട്ടാം ക്ലാസ്​ വിദ്യാർഥിനി).

സഹോദരൻ സൈദ് മുഹമ്മദും റിയാദിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ്​ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.