Times Kerala

സോ​ഷ്യ​ൽ മീ​ഡി​യാ ഹര്‍ത്താല്‍; അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ തീ​വ്രസ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു

 

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ തീ​വ്ര സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു. ഇ​തി​നാ​യി ഡി​ജി​പി പ്രത്യേകഅ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തു​മാ​ത്രം 250 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 80 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തേ​ക്കും.

എ​സ്ഡി​പി​ഐ​ക്കാ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ലേ​ട​ത്തും ഹ​ർ​ത്താ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ട​ന്ന ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ​താ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന​ത്. ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ക​ട​ക​ന്പോ​ള​ങ്ങ​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story