Nature

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ; ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ വെർച്വൽ കോൺഫറൻസിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അടുത്ത് അഞ്ച്-ഏഴ് വർഷത്തിലാകും നിക്ഷേപം നടത്തുക. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്‌ടനാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പിച്ചെ വ്യക്തമാക്കി. ഇക്വിറ്റി നിക്ഷേപം, പങ്കാളിത്തം, ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റം എന്നിവയിലാകും ഗൂഗിൾ നിക്ഷേപം നടത്തുക.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.