Times Kerala

കൊറോണ ആണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി..; അമേയ മാത്യു

 
കൊറോണ ആണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി..; അമേയ മാത്യു

ചില സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും കരിക്ക് മിനി വെബ് സീരീസിലെ ഭാസ്കരൻ പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിലൂടെയാണ് അമേയ മാത്യു ഏറെ ശ്രദ്ധനേടിയത്. ഇപ്പോളിതാ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞതിനെ കുറിച്ച്  അമേയ  സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നത്.

ഡെങ്കിപ്പനി പിടിച്ച്‌ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു എന്നാണ് താരം കുറിക്കുന്നത്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് താരം രസകരമായി പ്രതികരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഡെങ്കിപ്പനിയുടെ ഇടയിലും രസകരമായി പോസ്റ്റിട്ട താരത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

അമേയയുടെ കുറിപ്പ്

‘കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി !!’

Related Topics

Share this story