Nature

അടിസ്ഥാന സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ടു; ഡല്‍ഹി മജീദിയ ആശുപത്രിയില്‍ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം രൂക്ഷം. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മലയാളികൾ ഉൾപ്പടെയുള്ള 84 നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടെന്നാണ് ഇവരുടെ ആരോപണം. ഇതിനെതിരെയാണ് നഴ്സുമാരുടെ പ്രതിഷേധം.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ദില്ലി. 41,820 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.