Nature

ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് ബാധ; നീലേശ്വരം നഗരസഭ താത്കാലികമായി അടച്ചു

കാസർകോട്: ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം നഗരസഭ താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ നിർദേശം അനുസരിച്ച് നഗരസഭ ചെയർമാൻ, അംഗങ്ങൾ, ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

അതേസമയം, നേരത്തെ വോർകാടി പഞ്ചായത്തിലെ സീനിയർ ക്ലർക്കിന് കൊവിഡ്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത് ഓഫീസ് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.