Nature

അർജന്‍റീനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

ബ്യൂണിസ് ഐറിസ്: അർജന്‍റീനയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 2,657 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1,00,166 ആയി. ഇതുവരെ 1,845 പേരാണ് രോഗബാധയേറ്റ് മരിച്ചത്.

ഈ ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നിരുന്നു. അതേസമയം, തലസ്ഥാനമായ ബ്യൂണിസ് ഐറിസിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.