Nature

ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങി മരിച്ച സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ സിന്‍ഹ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എ തൂങ്ങി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. ഹേമദാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ദേബേന്ദ്ര നാഥ് റോയിയെയാണ് ഇന്ന് രാവിലെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നും കൊലപാതകത്തെ ആത്‌മഹത്യയാക്കി ചിത്രീകരിച്ചതാണെന്നും രാഹുല്‍ സിന്‍ഹ ആരോപിച്ചു. മരണത്തിന് പിന്നിലെ സത്യത്തെ വെളിച്ചത്തില്‍ കൊണ്ടു വരാന്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കറും ദേബേന്ദ്ര നാഥ് റോയിയുടെ മരണത്തില്‍ നിക്ഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.