Nature

ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി ജോര്‍ജ്

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് തിരുവനന്തപുരം വിമാനത്തവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ കണ്ടിരുന്നെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി ജോര്‍ജ് രംഗത്ത്. അപകട സ്ഥലത്ത് മറ്റുള്ളവരോടൊപ്പം സരിത്തും ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ സരിത്തിന്‍റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഓര്‍മ്മവന്നതെന്നും ചുവന്ന ടീഷര്‍ട്ടായിരുന്നു അന്ന് സരിത്ത് ധരിച്ചിരുന്നതെന്നും സോബി ജോര്‍ജ് പറയുന്നു. അതേസമയം, ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.