Nature

പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിൽ

കോഴിക്കോട്: മുക്കം പൂളപ്പൊയിലിൽ ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായി. പാലക്കാട് കുഴൽമന്ദം സ്വദേശിയും ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുന്നതുമായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവ് കച്ചവടക്കാരനായ ചന്ദ്രശേഖരൻ പോലീസിന്റെ നിരീക്ഷണത്തിലാകുന്നത്. വയോധികയെ ആക്രമിച്ച കേസിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന ആളുമായി ബന്ധമുള്ള ചന്ദ്രശേഖരനെകുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പൂളപ്പൊയിലിൽ ചന്ദ്രശേഖരൻവാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപം എത്തിയപ്പോൾ ഇയാളും സഹോദരിയും ബൈക്കിൽ ഒരു ബാഗ് നിറയെ കഞ്ചാവുമായി വരുന്നത് കണ്ട പോലീസ് വാഹനം കുറുകെയിട്ടു പിടികൂടുകയായിരുന്നു.

കോഴിക്കോട് ജില്ലയുടെ മലയോരഗ്രാമങ്ങളിലടക്കം പ്രതികൾ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൻതോതിൽ കഞ്ചാവ് എത്തിച്ചു വില്പന നടത്തി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ഇരുവരും ആഡംബരജീവിതമാണ് നയിച്ചിരുന്നത്. ഇവരുടെ കയ്യിൽ നിന്നും പിടികൂടിയ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭ്യമായിട്ടുണ്ട്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെയടക്കം പോലീസ് നിരീക്ഷിച്ചു വരികയാണ്.

താമരശ്ശേരി ഡി.വൈ.എസ്.പി ടി.കെ. അഷ്റഫിന്റെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു, മുക്കം എസ്.ഐ ഷാജിദ്.കെ, ജൂനിയർ എസ്.ഐ അനൂപ്.എ, എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ്ബാബു, എസ്.ഐ സുരേഷ്, എ.എസ്.ഐ ഷിബിൽ ജോസഫ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:brother and sister arrested with 10 kg ganja in mukkam kozhikode

PRINT
EMAIL
COMMENT
Next Story
ഒമ്പത് വിവാഹം കഴിച്ച ‘വരന്‍’, കൂട്ടിന് ‘അമ്മാവനും’; വിവാഹത്തട്ടിപ്പുകാര്‍ പിടിയില്‍

മണ്ണാർക്കാട്: വിവാഹവാഗ്ദാനവുമായി വീടുകളിലെത്തി ആഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നത് ..

Read More

Related Articles

കഞ്ചാവുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍; സ്‌കൂട്ടര്‍ ഓടിച്ച സുഹൃത്ത് താക്കോലുമായി ഓടിരക്ഷപ്പെട്ടുCrime Beat |Crime Beat |സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് കൊടുവള്ളിയിലെ വ്യാപാരി; റെയ്‌ഡും നടന്നിട്ടില്ലVideos |മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ; കോഴിക്കോട്ട് കര്‍ശന നിയന്ത്രണംCrime Beat |തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ലോറിയില്‍ കടത്തിയ ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

Tags :
Ganja
Brother and Sister
Marijuana
Mukkam
Kozhikode
More From This Section
ഒമ്പത് വിവാഹം കഴിച്ച ‘വരന്‍’, കൂട്ടിന് ‘അമ്മാവനും’; വിവാഹ തട്ടിപ്പുകാര്‍ പിടിയില്‍ഒമ്പത് വിവാഹം കഴിച്ച ‘വരന്‍’, കൂട്ടിന് ‘അമ്മാവനും’; വിവാഹത്തട്ടിപ്പുകാര്‍ പിടിയില്‍
ഷെയര്‍ചാറ്റില്‍ ‘സുല്‍ത്താന്‍’; 19-കാരിയെ ബൈക്കില്‍ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് അഞ്ച് ദിവസംഷെയര്‍ചാറ്റില്‍ ‘സുല്‍ത്താന്‍’; 19-കാരിയെ ബൈക്കില്‍ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് അഞ്ച് ദിവസം
കുടുങ്ങിയത് ‘സെല്‍ പൂളിങ്ങില്‍’; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കുടുങ്ങിയത് ‘സെല്‍ പൂളിങ്ങില്‍’; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന
റമീസ് ഗോള്‍ഡ് ഏജന്റ്; ഒളിവില്‍ കഴിയുന്നതിനിടെ സ്വപ്‌ന വിളിച്ചതായും സംശയം റമീസ് ഗോള്‍ഡ് ഏജന്റ്; ഒളിവില്‍ കഴിയുന്നതിനിടെ സ്വപ്‌ന വിളിച്ചതായും സംശയം
Rameezറമീസിന്റെ തോക്കുകടത്ത് എന്‍.ഐ.എ. അന്വേഷിക്കും; പോലീസും പരിശോധന തുടങ്ങി

About Us
Contact Us
Privacy Policy
Terms of Use
Feedback
Archives
Ad Tariff
Download App
Classifieds
Buy Books
Subscription
e-Subscription

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.