Times Kerala

ഒറിജിനലിനെ വെല്ലും.!! വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും യാത്രയ്ക്കുള്ള ഇ-പാസുകളും നിർമിച്ച യുവാവ് അറസ്റ്റിൽ

 
ഒറിജിനലിനെ വെല്ലും.!! വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും യാത്രയ്ക്കുള്ള ഇ-പാസുകളും നിർമിച്ച യുവാവ് അറസ്റ്റിൽ

പൂനെ: ലോക്ക്ഡൗണിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും. സംസ്ഥാന, അന്തർ സംസ്ഥാന യാത്രകൾക്കായുള്ള പാസുകളും ഇ-പാസുകളും വ്യാജമായി നിർമിച്ചതിന് യുവാവ് അറസ്റ്റിൽ. പൂനെ പൊലീസ് ക്രൈംബ്രാഞ്ച് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബർബൻ ഹദാപ്‌സര്‍ സ്വദേശിയായ ഏജന്‍റാണ് പ്രതി.

ഇ-പാസുകൾ നൽകുന്ന സേവാ സെല്ലിൽ ഇയാൾക്കെതിരെ ലഭിച്ച പരാതിയെ തുടർന്നാണ് കേസെടുത്തത്.. പരാതി സ്ഥിരീകരിക്കുന്നതിനായി സേവാ സെൽ സ്റ്റാഫ് ഏജന്‍റിനെ ബന്ധപ്പെടുകയും നാസിക്കിലേക്കുള്ള യാത്രയ്ക്ക് ഇ-പാസ് തേടുകയും ചെയ്തു. പാസിന് 2,500 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന് 500 രൂപയും ഇയാൾ ആവശ്യപ്പെട്ടു.

ഇതിന് 1,500 രൂപ അഡ്വാൻസും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങൾ ഏജന്‍റിന് അയച്ച് പണം ഓൺലൈനായി അടച്ച ശേഷം ആരോഗ്യപരിശോധന കൂടാതെ ഇയാൾ മെഡിക്കൽ സർട്ടിഫിക്കറ്റ് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story