Nature

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 പേർ മരിച്ചു; 41 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ വിവിധ മേഖലകളിൽ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായി. കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്. മിയാഗ്ദി ജില്ലയെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ജില്ലയിൽ 27 പേർ മരിച്ചു.

മണ്ണിടിച്ചിൽ വീടുകൾ തകർത്തതിനാൽ നൂറുകണക്കിന് പേരെ ജില്ലയിൽ നിന്ന് മാറ്റി പാർപ്പിച്ചു. ജൂലൈ 12 വരെ ആയിരത്തോളം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വാർഡുകൾ പൂർണമായും നശിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.