Times Kerala

വയനാട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു

 
വയനാട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു

വയനാട്:  കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റയിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story