Times Kerala

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കാനായി നടപടി സ്വീകരിക്കും‐ മന്ത്രി കടകംപള്ളി

 
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കാനായി നടപടി സ്വീകരിക്കും‐ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം ഗകാടതി വിധിയെസആഗതം ചെയ്യുന്നതായും വിധി വിശദമായി പഠിച്ചശേഷം വേണ്ട നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്നാണ്‌ സുപ്രീംകോടതി. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വിധിപറഞ്ഞത്‌. ക്ഷേത്ര ഭരണത്തിനായി ജില്ലാ ജഡ്‌ജി അധ്യക്ഷനായ താൽക്കാലിക സമിതിക്ക്‌ തുടരാനും അനുമതി നൽകി.

Related Topics

Share this story