Nature

നോയിഡയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 64 പേർ അറസ്റ്റിൽ

നോയിഡ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഗൗതം ബുദ്ധ നഗർ പൊലീസ് 64 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 1,904 വാഹന ഉടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 24 മണിക്കൂറിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 22 വാഹനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച രാത്രി 10 മുതൽ ജൂലൈ 13ന് പുലർച്ചെ അഞ്ച് വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. നോയിഡ-ഡൽഹി അതിർത്തി അടച്ചിരിക്കുകയാണ്. അവശ്യ സേവന തൊഴിലാളികൾക്കും ജില്ലാ ഭരണകൂടത്തിന്‍റെ പാസുള്ള ആളുകൾക്കും മാത്രമേ അതിർത്തി കടക്കാൻ അനുവാദമുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊവിഡ്, വായു മാർഗം പരത്തുന്ന മറ്റ് രോഗങ്ങൾ എന്നിവ തടയുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ പരിശോധന ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.