Nature

കോവിഡ്: കർണാടകയിൽ സ്​ഥിതി അതീവ ഗുരുതരം; മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 198 മരണം​

ബംഗളുരു: കർണാടകയിൽ കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വൻവർധന. സംസ്ഥാനത്ത് മൂന്നുദിവസത്തിനുള്ളിൽ 198 പേരാണ്​ രോഗബാധയേറ്റ് മരിച്ചത്​. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 684 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 71മരണം റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ 274 പേരാണ്​ ഇതുവരെ രോഗബാധയേറ്റ് മരണത്തിനു കീഴടങ്ങിയത്.

കർണാടകയിൽ കഴിഞ്ഞദിവസം 2,627 പേർക്ക്​ പുതുതായി​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 1,525 ഉം ബംഗളൂരുവിലാണ്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 38,843 ആയി. നിലവിൽ ​22,746 പേർ ​ ചികിത്സയിലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.