Times Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ട്- സുപ്രീം കോടതി

 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ട്- സുപ്രീം കോടതി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു ലഇത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല. അതേ സമയം, ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താത്ക്കാലിക ഭരണ സമിതിക്ക് വിട്ടുനൽകിയിട്ടുണ്ട്.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്.തുടർന്ന്, ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Related Topics

Share this story