Times Kerala

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം ചൊവ്വാഴ്ച, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

 
വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം ചൊവ്വാഴ്ച, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

മനാമ: വന്ദേഭാരത് വിമാനങ്ങള്‍ക്ക് വീണ്ടും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ. യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഉള്ള സര്‍വീസിന്റെ ടിക്കറ്റുകളാണ് കൂട്ടിയത്. യുഎഇയില് നിന്നും 200 ദിര്‍ഹമും സൗദിയില്‍ നിന്ന് 150 ദിര്‍ഹമും ആണ് ടിക്കറ്റിൽ വര്‍ധന വരുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് നിരക് വർധന..

രണ്ട് സ്ലാബ് ആയിട്ടാണ് എയര്‍ ഇന്ത്യ യുഎഇയില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ആദ്യ സ്ലാബില്‍ പഴയത് പോലെ 750 ദിര്‍ഹമാണ്. രണ്ടാം സ്ലാബില്‍ 950 ദിര്‍ഹവും ആണ് ടിക്കറ്റ് നിരക്ക്. ആദ്യ സ്ലാബില് വളരെ കുറച്ച് ടിക്കറ്റുകളേ ലഭ്യമാകുന്നുള്ളൂ. ബാക്കി ഭൂരിഭാഗം ടിക്കറ്റുകളും രണ്ടാം സ്ലാബിലാണ്. സൗദിയില്‍ നിന്നും കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിലേക്കും 150 റിയാല്‍ വീതം ടിക്കറ്റില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

Related Topics

Share this story