Times Kerala

ഫോണിനൊപ്പം ഇനി സൗജന്യമായി ചാർജർ നൽകില്ലെന്ന് സാംസംഗ്‌; കാരണം ഇതാണ്…

 
ഫോണിനൊപ്പം ഇനി സൗജന്യമായി ചാർജർ നൽകില്ലെന്ന് സാംസംഗ്‌; കാരണം ഇതാണ്…

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇ വേസ്റ്റുകളുടെ ആധിക്യം. ഈ സാഹചര്യത്തിൽ  ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങ് ഒരു പുതിയ തീരുമാനം എടുത്തിരിക്കുകയാണ്.  ഇനി മുതൽ തങ്ങൾ വിൽക്കുന്ന മൊബൈൽ ഫോണുകൾക്ക് സൗജന്യമായി ചാർജർ നൽകില്ലെന്നാണ് സാംസങ്ങിെൻറ തീരുമാനം.

വീടുകളിൽ ചാർജറുകൾ കുമിഞ്ഞുകൂടുന്നതായും അതിനാൽതന്നെ ചാർജർ നിർബന്ധമില്ലെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ. ആവശ്യമുള്ളവർ പണംകൊടുത്ത് വാങ്ങട്ടെ എന്നും സാംസങ്ങ് പറയുന്നു. പുഅതേസമയം, ചിലവുകുറക്കൽ ആണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്.  ഫൈവ് ജി ഫോണുകൾ നിർമിക്കുന്നതിന് കൂടുതൽ പണം മുടക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. ചാർജറുകൾ ഒഴിവാക്കാനുള്ള മറ്റൊരു കാരണം വയർലെസ്സ് ചാർജറുകളുടെ കടന്നുവരവാണ്. സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽ മിക്ക വീടുകളിലും വയർലെസ്സ് ചാർജറുകളുണ്ട്.അവർക്ക് എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകേണ്ടതില്ല.

നേരത്തെ, സാംസങ്ങിന്റെ എതിരാളിയായ ആപ്പിളും തങ്ങളുടെ ഐഫോൺ 12ൽ ചാർജർ ഒഴിവാക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സാംസങ്ങ് ഉടൻ തീരുമാനം നടപ്പാക്കാനിടയില്ലെന്നും 2021വരെ നിലവിലെ സ്ഥിതി തുടരുമെന്നും കൊറിയയിലെ ഇ. ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Related Topics

Share this story