Times Kerala

സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട: തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും പിടിച്ചെടുത്തത് മൂന്ന് കോടിയോളം രൂപയുടെ സ്വർണം

 
സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട: തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും പിടിച്ചെടുത്തത് മൂന്ന് കോടിയോളം രൂപയുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട. രണ്ടു വിമാനത്താവളങ്ങളിൽ നിന്നായാണ് സ്വർണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം 1.45 കിലോ സ്വർണം കണ്ടെടുത്തു. വെയ്സ്റ്റ് ബാൻഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1.25 കോടിയുടെ സ്വർണമാണ് ഏഴ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്.ദുബായിൽ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളേയും ഒരു കാസർകോട് സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്.

Related Topics

Share this story