Nature

പൂനെയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും യാത്രയ്ക്കുള്ള ഇ-പാസുകളും നിർമിച്ച ആൾക്കെതിരെ കേസ്

പൂനെ: രാജ്യത്തെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും യാത്രയ്ക്കുള്ള ഇ-പാസുകളും നിർമിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു. സബർബൻ ഹദാപ്‌സര്‍ സ്വദേശിയായ ഏജന്റിനെതിരെയാണ്‌ കേസെടുത്തത്. ഇ-പാസുകൾ നൽകുന്ന സേവാ സെല്ലിൽ ഇയാൾക്കെതിരെ ലഭിച്ച പരാതിയെ തുടർന്ന് പൂനെ പൊലീസ് ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതി സ്ഥിരീകരിക്കുന്നതിനായി സേവാ സെൽ സ്റ്റാഫ് ഏജന്‍റിനെ ബന്ധപ്പെടുകയും നാസിക്കിലേക്കുള്ള യാത്രയ്ക്ക് ഇ-പാസ് ആവശ്യപ്പെടുകയും ചെയ്തു. പാസിന് 2,500 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന് 500 രൂപയും ഇയാൾ ആവശ്യപ്പെട്ടു. വിശദാംശങ്ങൾ ഏജന്‍റിന് അയച്ച് പണം ഓൺലൈനായി അടച്ച ശേഷം ആരോഗ്യപരിശോധന കൂടാതെ ഇയാൾ മെഡിക്കൽ സർട്ടിഫിക്കറ്റ് അയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.