Nature

കൊവിഡ് 19: യുപിയിൽ രണ്ട് മന്ത്രിമാർക്കും കർണാടകയിൽ ഒരു മന്ത്രിക്കും രോഗബാധ സ്ഥിരീകരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് മന്ത്രിമാർക്കും കർണാടകയിൽ ഒരു മന്ത്രിക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ മുൻ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗബാധ സ്ഥീരീകരിച്ചത്. കർണാടകയിൽ ടൂറിസം മന്ത്രി സിടി രവിയ്ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച വിവരം കർണാടക മന്ത്രി തന്നെയാണ് അറിയിച്ചത്. ഒരാഴ്ച്ചയ്ക്കിടയിൽ ഞാൻ രണ്ട് തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനായതായും ആദ്യത്തേത് നെഗറ്റീവും രണ്ടാമത്തേത് പോസിറ്റീവുമായിരുന്നെന്നും മന്ത്രി സിടി രവി പറഞ്ഞു. കർണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് സിടി രവി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.