Times Kerala

‘ആർട്ടിക്കിൾ 21’ ചിത്രത്തിലെ അജു വർഗീസിന്റെ ലുക്ക് പുറത്തുവിട്ടു..!

 
‘ആർട്ടിക്കിൾ 21’ ചിത്രത്തിലെ അജു വർഗീസിന്റെ ലുക്ക് പുറത്തുവിട്ടു..!

വാക്ക്‌ വിത്ത്‌ സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ്‌ ധനൂപും പ്രസീനയും നിർമ്മിച്ച്‌ ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ആർട്ടിക്കിൾ 21’. ചിത്രത്തിലെ അജു വർഗീസിന്റെ ലൂക്കാണ് പുറത്തുവിട്ടത്.

ലെന,അജു വർഗ്ഗീസ്‌, രോമാഞ്ച് രാജേന്ദ്രൻ, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ, രാജേഷ് എന്നിവർ പ്രധാന അഭിനേതാക്കൾ. അതിഥി വേഷത്തിൽ ജോജു ജോർജും ചിത്രത്തിൽ എത്തുന്നുണ്ട്.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌ അഷ്കർ. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്‌ സന്ദീപ്‌ നന്ദകുമാറും സൗണ്ട്‌ ഡിസൈൻ രംഗനാഥ്‌ രവിയും കൈകാര്യം ചെയ്യുന്നു.

Related Topics

Share this story