Times Kerala

വിജയ് ചിത്രം ‘ഖുഷി’യാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ടത്..; നടൻ സണ്ണി വെയ്ൻ

 
വിജയ് ചിത്രം ‘ഖുഷി’യാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ടത്..; നടൻ സണ്ണി വെയ്ൻ

മലയാളത്തിന്റെ പ്രിയതാരമാണ് സണ്ണി വെയ്ന്‍. ഇപ്പോളിതാ ജീവിതത്തിൽ താൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം ഏതെന്നു വെളിപ്പെടുത്തുകയാണ്  നടൻ സണ്ണി വെയ്ൻ. ദളപതി വിജയ് നായകനായ ‘ഖുഷി’ എന്ന ചിത്രമാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ടതെന്നും സ്കൂളിൽ പഠിക്കുന്ന കാലത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽ അറിയാതെ സിനിമക്ക് പോകുക എന്നത് അന്ന് അതിസാഹസികമായ കാര്യമായിരുന്നു എന്നും അത് കൂടാതെ ദിൽ ചാഹ്ത ഹൈ, കാക്ക കാക്ക ഒക്കെ ഏറെ ആവേശത്തോടെ തീയേറ്ററിൽ പോയി കണ്ട ചിത്രങ്ങളാണ് എന്നും സണ്ണി വെയ്ൻ പറഞ്ഞു.

സോഫ്റ്റ്‌വെയർ എൻജിനീയർ ആയുള്ള ജോലി രാജി വെച്ചിട്ടാണ് സണ്ണി വെയ്ൻ സിനിമയിൽ എത്തിയത്. . ഈ അടുത്തിടെ ജിപ്സി എന്ന ചിത്രത്തിലൂടെ തമിഴിലും സണ്ണി വെയ്ൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

Related Topics

Share this story